ഷാര്‍ജയില്‍ തീപ്പിടിത്തം പരിഭ്രാന്തി പരത്തി

ഷാര്‍ജ- ശനിയാഴ്ച വൈകിട്ട് ഷാര്‍ജയിലെ ഒരു ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് സ്‌ക്രാപ്പ് യാര്‍ഡിലുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. എമിറേറ്റ്‌സ് ഇന്‍ഡസ്ട്രിയല്‍ ഏരിയ നമ്പറില്‍ വൈകുന്നേരം 4.55 നാണ് തീപ്പിടുത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു.

മുറ്റത്ത് സൂക്ഷിച്ചിരുന്ന എല്ലാ ഓട്ടോ ഭാഗങ്ങളും നശിച്ചു. കട്ടിയുള്ള കറുത്ത പുകയുടെ ചുറ്റുപാടും പരന്നതോടെ സമീപ പ്രദേശങ്ങളിലെ താമസക്കാര്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടായി.  ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മൂന്ന് സ്‌റ്റേഷനുകളില്‍നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി അല്‍ നഖ്ബി പറഞ്ഞു.

 

Latest News