കോട്ടയം- അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് കേസിൽ ശിക്ഷിക്കപ്പെട്ട ഫാ. തോമസ്് കോട്ടൂരിന്റെ ബന്ധുവായ ഹൈക്കോടതി ജഡ്ജിയാണെന്ന് മനുഷ്യാകവാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കർണാടക േൈഹക്കാടതിയിലിരിക്കെ നാർകോ അനാലിസിസ് ടെസ്റ്റ് അട്ടിമറിക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നു ജോമോൻ ആരോപിച്ചു. അഭയകേസിന്റെ തുടക്കം മുതൽ ഫാ. തോമസ് കോട്ടൂരിന്റെ ബന്ധുവായ ജസ്റ്റീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു എന്ന് ജോമോൻ പുത്തൻ പുരയ്ക്കൽ ആരോപിച്ചു.
നാർക്കോ അനാലിസ് ടെസ്റ്റ് അട്ടിമറിക്കാൻ ആദ്യം ശ്രമിച്ചു. നാർക്കോ അനാലിസിസ് അനുബന്ധ തെളിവായി സ്വീകരിക്കാമെന്ന കോടതി വിധിയക്കെതിരെ അതിനു കടകവിരുദ്ധമായി പുതിയ വിധി പുറപ്പെടുവിക്കാൻ ജഡ്ജിയെ സ്വാധിനിച്ചത് ഈ ജഡ്ജി തന്നെയാണ് എന്നും ജോമോൻ ആരോപിച്ചു. കേസിൽ തെളിവ് നശിപ്പിച്ച കെ.ടി മൈക്കിളിനെതിരെ സിബിഐ കോടതി നടപടി ആവശ്യപ്പെട്ടതിന്റെ ഭാഗമായി മൈക്കിളിന്റെ പെൻഷൻ റദ്ദാക്കാനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്തേക്കുമെന്നും ജോമോൻ പറഞ്ഞു. എത്ര അട്ടിമറിക്കാൻ ശ്രമിച്ചിട്ടും കേസിൽ കുറ്റവാളികൾക്ക് ശിക്ഷ കിട്ടിയത് ദൈവിക ശക്തിയുടെ ഇടപെടൽകൊണ്ടാണെന്നും ജോമോൻ പറഞ്ഞു. ആരുമില്ലാത്തവർക്ക് നീതി കിട്ടാൻ താനിനിയും ഉണ്ടാകുമെന്നു ജോമോൻ പറഞ്ഞു.