അബുദാബി- യു.എ.ഇയില്‍ 1542 പേര്‍കൂടി കോവിഡ് 19 മുക്തരായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 655 ആയി. 1227 പേര്‍ക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 2,00892 ഉം രോഗം ഭേദമായവരുടെ എണ്ണം ആകെ 1,77,9,407 ഉം ആയതായും അധികൃതര്‍ പറഞ്ഞു. ചികിത്സയില്‍ ഉള്ളത് 22,830 പേര്‍.
പുതുതായി 1,57,461 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 20 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ വിവിധ എമിറേറ്റുകളില്‍ പരിശോധന കര്‍ശനമായി തുടരുന്നുണ്ട്.






