അങ്കാറ- ഇസ്രയേലുമായി കൂടുതൽ മികച്ച ബന്ധം പുലർത്താൻ തുർക്കി ആഗ്രഹിക്കുന്നുവെന്നും രഹസ്യാന്വേഷണ തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരണമെന്നും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ. അതേസമയം, ഫലസ്തീനോടുള്ള ഇസ്രയേൽ സമീപനം സ്വീകാര്യമല്ലെന്നും ഉർദുഗാൻ വ്യക്തമാക്കി. ഇസ്താംബൂളിൽ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് ഉർദുഗാൻ ഇക്കാര്യം വ്യക്തമാക്കിയത്.