മനാമ- വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കേ വാക്‌സിന്‍ സ്വീകരിക്കാനാവൂ എന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
healthalert.gov.mbv എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആവശ്യമായ വാക്‌സിനും സൗകര്യപ്രദമായ കേന്ദ്രങ്ങളും വെബ്‌സൈറ്റ് വഴി തെരഞ്ഞെടുക്കാം.
കഴിഞ്ഞയാഴ്ചയാണ് ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്‌സിന് ബഹ്റൈന്‍ അംഗീകാരം നല്‍കിയത്. 18 വയസ്സിനു മുകളിലുള്ളവര്‍ക്കും എല്ലാ സ്വദേശികള്‍ക്കും സൗജന്യമായാണ് ബഹ്റൈന്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.