പെൺകുട്ടിയെ പീഡിപ്പിച്ച കെ.എസ്.ഇ.ബി എഞ്ചിനീയർക്ക് 10 വർഷം തടവ് 

ഇടുക്കി- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദ്യതി ബോർഡിലെ സബ് എൻജിനീയർക്ക് 10 വർഷം തടവും  ലക്ഷം രൂപ പിഴയും ഇടുക്കി പോക്‌സോ കോടതി ജഡ്ജി ജി അനിൽ വിധിച്ചു. ഇടുക്കിയിൽ പോക്‌സോ കോടതി സ്ഥാപിച്ച ശേഷം വിധിക്കുന്ന ഏറ്റവും വലിയ ശിക്ഷാവിധിയാണിത്. കല്ലാർകുട്ടി വൈദ്യതി ബോർഡിന്റെ കത്തിപ്പാറ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചന്ദ്രനെ (52)യാണ് കോടതി ശിക്ഷിച്ചത്. 5 വർഷം മുമ്പ് വെള്ളത്തൂവൽ പോലീസ് ചാർജ് ചെയ്ത കേസിലാണു വിധി.പ്രതി കൊന്നത്തടി പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിർധനരും നിരാലംബരുമായ കുടുബത്തിലെ പെൺകുട്ടിയെയാണ് സമൂഹത്തിൽ ഉന്നത പദവിയിലിരിക്കുന്ന പ്രതി പീഡിപ്പിച്ചത്.ഇയാൾക്ക് ഭാര്യയും ഒരു മകനുമുണ്ട്. എറണാകുളം പോക്‌സോ കോടതിയിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
 

Latest News