ബംഗളൂരു- മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടി രാഗിണി ദ്വിവേദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നടുവേദനയെ തുടര്‍ന്ന് ബംഗളൂരുവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലാണ് രാഗിണിയെ പ്രവേശിപ്പിച്ചത്. മയക്കുമരുന്ന് കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് രാഗിണി റിമാന്‍ഡില്‍ കഴിയുന്നത്. നടുവേദനയെ തുടര്‍ന്ന് ജയിലിലെ ആശുപത്രി വാര്‍ഡില്‍ ഏതാനും നാളുകളായി ചിക്തിസയിലായിരുന്നു. വ്യാഴാഴ്ച കാലത്ത് ഡോക്ടര്‍മാരുടെ നിര്‍ജേശ പ്രകാരമാണ് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്. കേസില്‍ സെപ്തംബറിലാണ് രാഗിണിയെ സിസിബി അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ ്അറസ്റ്റിലായ മറ്റൊരു സിനിമാ താരം സഞ്ജന ഗില്‍റാണിയ്ക്ക് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്.