ബോളിവുഡിലെ കുടുംബസ്ഥന് 64

മുംബൈ- ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അനില്‍ കപൂറിന് 64. പ്രായത്തെ കവച്ചുവെക്കുന്നതില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രഗത്ഭനായ പ്രതിഭയാണ് അനില്‍. 40 വര്‍ഷത്തെ കരിയറില്‍ നൂറിലധികം ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രങ്ങളുടെ സമ്പന്നമായ കണക്കുകള്‍ക്കും തിരക്കേറിയ താരജീവിതത്തിനുമപ്പുറം ഫാമിലി മാന്‍ എന്ന നിലയിലും അനില്‍ കപൂര്‍ അറിയപ്പെടുന്നു.  അനിലിന് മൂന്ന് മക്കളുണ്ട്  സോനം, റിയ, ഹര്‍ഷവര്‍ധന്‍. ഭാര്യ സുനിത.
ഡിസംബര്‍ 24 ന് ‘ദി സ്ലംഡോഗ് മില്യണയര്‍’ താരം തന്റെ 64ാം ജന്മദിനം ആഘോഷിച്ചപ്പോള്‍, അദ്ദേഹത്തിന്റെ കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ആശംസ നേര്‍ന്നു. നടിയും മകളുമായ സോനം കപൂര്‍ അഹൂജ മനോഹരമായ ദിവസം ആശംസിച്ചു, നിര്‍മ്മാതാവ് റിയ കപൂര്‍ അദ്ദേഹത്തെ സൂപ്പര്‍ഹീറോ, മെന്റര്‍ എന്ന് വിളിച്ചു.
നീതു കപൂര്‍, വരുണ്‍ ധവാന്‍, കിയാര അദ്വാനി എന്നിവരോടൊപ്പം അഭിനയിക്കുന്ന ജഗ് ജഗ് ജിയോ'യുടെ ഷൂട്ടിംഗിന്റെ തിരക്കിലാണ് താരം.

 

Latest News