ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 24,712 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,01,23,778 ആയി. 24 മണിക്കൂറിനിടെ 312 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,46,756 ആയി വര്‍ധിച്ചതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
നിലവില്‍ 2,83,849 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 96,93,173 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,06,371 ആയി വര്‍ധിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 9,12,340 കേസുകളാണ് ഇതുവരെ സ്ഥരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 8,79,718 കേസുകളും തമിഴ്‌നാട്ടില്‍ 8,10,080 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ 7,21,510 രോഗബാധ സ്ഥിരീകരിച്ചു.






