വീട്ടുമുറ്റത്തെ കോഫി ഷോപ്പില്‍ ജോലി ചെയ്ത വിദേശിയെ നാടുകടത്തുന്നു; ഉടമയ്ക്ക് ആറു മാസം ജയില്‍

മനാമ- കൊറോണ വൈറസ് വ്യാപനത്തിനെതിരായ മുന്‍കരുതലുകളും ചട്ടങ്ങളും ലംഘിച്ച് വീട്ടില്‍ അനധികൃതമായി കോഫി ഷോപ്പ് നടത്തിയ കേസില്‍  ബഹ്‌റൈന്‍ കോടതി ആറുമാസം ജയില്‍ ശിക്ഷ വിധിച്ചു. 3000 ബഹ്‌റൈന്‍ ദിനാര്‍ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്.

വീട്ടുമുറ്റത്ത് കോഫി ഷോപ്പ് ഒരുക്കി ഉപഭോക്താക്കള്‍ക്ക്  ശീശയും പാനീയങ്ങളും നല്‍കിയ ഇയാളെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. ഒരു മേശയില്‍ ആറില്‍ കൂടുതല്‍ പേര്‍ ഇരിക്കരുതെന്നും അണുനാശിനി ലഭ്യമാക്കിയരിക്കണമെന്നുമുള്ള ചട്ടങ്ങള്‍ ഇയാള്‍ ലംഘിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.

ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കാതെ താല്‍ക്കാലിക കഫേയില്‍ ഒത്തുകൂടിയതിന് 13 ഉപഭോക്താക്കളെയും ഒരു വിദേശ ജീവനക്കാരനേയും അറസ്റ്റ് ചെയ്തിരുന്നു. ആയിരം ദിനാര്‍ പിഴ ഈടാക്കി വിദേശിയെ നാടുകടത്താനും കോടതി ഉത്തരവിട്ടതായി പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കോഫി ഷോപ്പിലെത്തിയ ഉപഭോക്താക്കള്‍ക്കും ആയിരം ദിനാര്‍ വീതം പിഴയുണ്ട്.

കോവിഡിനെതിരെയ വാക്‌സിനേഷന്‍ കഴിഞ്ഞയാഴ്ച ബഹ്‌റൈനില്‍ ആരംഭിച്ചിട്ടുണ്ട്.

 

Latest News