അബുദാബി- യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വ്യാഴം മുതല്‍ ഇളവ്. സാമ്പത്തിക, ടൂറിസ, വിനോദ വിഭാഗങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടികള്‍ നടത്താം.
ഷോപ്പിംഗ് സെന്റര്‍, വിനോദ കേന്ദ്രങ്ങള്‍, റസ്റ്ററന്റ്, നഴ്‌സറി എന്നിവക്കു ഇളവുണ്ടെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.
ഇതര എമിറേറ്റില്‍നിന്ന് അബുദാബിയിലേക്കു പ്രവേശിക്കുന്നവര്‍ക്ക് 72 മണിക്കൂറിനകമുള്ള പി.സി.ആര്‍ ടെസ്റ്റ് ഹാജരാക്കിയാല്‍ മതി.
കോവിഡ് പകര്‍ച്ച കുറഞ്ഞ ഗ്രീന്‍ വിഭാഗം രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട. മറ്റു രാജ്യക്കാര്‍ക്ക് 10 ദിവസമാക്കി കുറച്ചു. വിദേശത്തുനിന്ന് എത്തി തുടര്‍ച്ചയായി 6, 12 ദിവസങ്ങളില്‍ കൂടുതല്‍ അബുദാബിയില്‍ താമസിക്കുന്നവര്‍ ആറാം ദിവസവും പന്ത്രണ്ടാം ദിവസവും പി.സി.ആര്‍ ടെസ്റ്റ് എടുക്കണം.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും ക്വാറന്റൈന്‍ കാലാവധി 10 ദിവസമാക്കി കുറച്ചു. എട്ടാം ദിവസത്തെ പരിശോധനയില്‍ നെഗറ്റീവായാല്‍ പത്താം ദിവസം പുറത്തിറങ്ങാം.






