ദോഹ- ഖത്തറില്‍ കോവിഡ്19 വാക്സിനേഷന് തുടങ്ങി. ഫൈസര്ബയോടെക്കിന്റെ ആദ്യ വാക്സിന് ഡോസ് ഖത്തര്‍ സര്‍വകലാശാല മുന്‍ ഡയറക്ടര്‍ ഡോ.അബ്ദുല്ല അല്‍ ഖുബെയ്സി സ്വീകരിച്ചു.
അല്‍ വജ്ബ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് വാക്സിനേഷന് തുടക്കമിട്ടത്. ലിബെയ്ബ്, അല്‍ റുവൈസ്, ഉം സലാല്‍, റൗദത്ത് അല്‍ ഖെയ്ല്‍, അല്‍ തുമാമ, മൈതര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്സീനേഷന് ആരംഭിച്ചു.
70 വയസ്സിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത ഒന്നിലധികം രോഗമുള്ളവര്‍, കോവിഡ് ബാധിതര്‍ക്ക് സേവനം നല്കുന്ന മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്.






