മസ്‌കത്ത്- ഒമാനില്‍ എട്ട് മാസത്തിനിടെ ആദ്യമായി നൂറില്‍ താഴെ പ്രതിദിന കോവിഡ് കേസുകള്‍. 93 പുതിയ കോവിഡ് രോഗികളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 128,236 ആയി ഉയര്‍ന്നു.
ഒരു കോവിഡ് രോഗി കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കോവിഡ് മരണം 1491 ആയി. ഒരു ദിവസത്തിനിടെ 233 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ കോവിഡ് ഭേദമായവരുടെ എണ്ണം 120,178 ആയി ഉയര്‍ന്നു. 93.7 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.