കോവിഡ്: ദക്ഷിണാഫ്രിന്‍ വകഭേദം ലണ്ടനില്‍ കണ്ടെത്തി

ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്

ലണ്ടന്‍- ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള പുതിയ രണ്ട് കോവിഡ് വകഭേദങ്ങള്‍കൂടി ബ്രിട്ടനില്‍ കണ്ടെത്തി. ഇത് കൂടുതല്‍ വ്യാപനശേഷിയുള്ളതാണ്. ഇതോടെ ദക്ഷിണാഫ്രിക്കയില്‍നിന്ന് യാത്രാനിരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ബ്രിട്ടന്‍.
വൈറസ് വ്യാപനം രൂക്ഷമായതോടെ കിഴക്കന്‍ ഇംഗ്ലണ്ടിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും ഭൂരിഭാഗം പ്രദേശങ്ങളും ടയര്‍ ഫോര്‍ ലോക്ഡൗണിലേക്ക് നീങ്ങുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. സസക്‌സ്, ഓക്‌സ്ഫഡ്‌ഷൈര്‍, സഫോള്‍ക്ക്, നോര്‍ഫോള്‍ക്ക് തുടങ്ങിയ പ്രദേശങ്ങള്‍ ടയര്‍ ഫോര്‍ ലോക്ഡൗണിലേക്ക് മാറും.

 

Latest News