Sorry, you need to enable JavaScript to visit this website.

സിഖ് പോലീസുകാരനായി സൽമാൻ ഖാൻ

സൽമാൻ ഖാൻ സിഖ് പോലീസുദ്യോഗസ്ഥനായി അഭിയനിക്കുന്ന ആന്റിം ദി ഫൈനൽ ട്രൂത്തിന്റെ ഷൂട്ടിംഗ് പൂനെയിൽ പുരോഗമിക്കുന്നു. ചിത്രത്തിൽ സൽമാന്റെ സഹോദരി അർപിത ഖാന്റെ ഭർത്താവ് ആയുഷ് ശർമയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും വീഡിയോയും സല്ലുവും, ആയുഷും സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു.
സീ 5 മറാത്തി ചാനലിൽവന്ന കുറ്റാന്വേഷണ ടെലി ഫിലിമായ മുൽഷി പാറ്റേണിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജ്‌രേക്കർ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ സായീ മഞ്ജ്‌രേക്കർ, നികിതിൻ ധീർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Latest News