ഒമാന്‍- കോവിഡ് 19 പ്രതിരോധ വാക്‌സിന്റെ ആദ്യ ബാച്ച് ബുധനാഴ്ച ഒമാനില്‍ എത്തും. ഡിസംബര്‍ 27 ഞായറാഴ്ച മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദി അറിയിച്ചു.
15,000 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുക. ആരോഗ്യ മന്ത്രി ആദ്യ ഡോസ് സ്വീകരിക്കും. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്‌സിനാണ് ആദ്യഘട്ടം രാജ്യത്തെത്തുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസാണ് ഒരാള്‍ക്ക് നല്‍കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കും.