കോവിഡ്: യു.എ.ഇയില്‍ മൂന്നു മരണംകൂടി

അബുദാബി- യു.എ.ഇയില്‍ കോവിഡ്19 ബാധിതരായ മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 642 ആയി. 1,226 പേര്‍ക്കു പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1,95,878ഉം പുതുതായി 1,611 പേര്‍ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം ആകെ 1,719,451 ഉം ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ ഉള്ളത് 23,785 പേര്‍.  

പുതുതായി 1,40,051 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 19.4 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു.

 

Latest News