നോയ്ഡ- ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പ്പന നടത്തി വന്ന 15കാരനായ ദളിത് ബാലനെ രണ്ടു യുവാക്കള്‍ ചേര്‍ന്ന അടിച്ചു കൊലപ്പെടുത്തി. ഉന്തുവണ്ടിയും ബൈക്കും കൂട്ടിയിടിച്ചതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ 15കാരനെ ആദ്യം നോയ്ഡയിലേയും പിന്നീട് ദല്‍ഹിയിലെ ആശുപത്രിയിലേക്കും മാറ്റി. ഞായറാഴ്ച ദല്‍ഹിയിലാണ് ബാലന് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളായ ലിഖിത് രാഘവ്, അശിഷ് സിങ് എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി സെന്‍ട്രല്‍ നോയ്ഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ അറിയിച്ചു.