Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

എപ്പോഴും ജിമ്മിലല്ലെന്ന് മലയാളത്തിന്റെ   മസില്‍മാന്‍    ഉണ്ണി മുകുന്ദന്‍ 

തൃശൂര്‍-ജിമ്മില്‍ വളരെ സമയം ചെലവഴിക്കുന്ന താരമാണ് ഉണ്ണി മുകുന്ദന്‍.  ഉണ്ണിയുടെ ബോഡി ഫിറ്റ്‌നെസിനെ വിമര്‍ശിച്ചും അനുകൂലിച്ചും പല ഘട്ടത്തിലും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.എന്നാല്‍ താന്‍ എപ്പോഴും ജിമ്മിലാണെന്ന ഒരു ധാരണ ആളുകള്‍ക്കുണ്ടെന്നും അത് തെറ്റാണെന്നും പറയുകയാണ് താരം. സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ബോഡി ഫിറ്റ്‌നെസ് തനിക്കൊപ്പമുണ്ടായിരുന്നെന്നും ചെറുപ്പത്തില്‍ തനിക്കുണ്ടായ ഒരു വെല്ലുവിളിയെ മറികടക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ബോഡി ഫിറ്റ്‌നെസ് തുടങ്ങിയതാണെന്നുമാണ് ഉണ്ണി മുകുന്ദന്‍ ഒരഭിമുഖത്തില്‍ പറയുന്നത്. ചെറുപ്പത്തില്‍ എനിക്കുണ്ടായ ഒരു വെല്ലുവിളിയെ മറികടക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ബോഡി ഫിറ്റ്‌നെസ് തുടങ്ങിയതാണ്. അതുപിന്നെ ജീവിതചര്യയായി മാറി. സിനിമകളില്‍ സംവിധായകര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ബോഡി ഫിറ്റ്‌നെസ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയല്ല, എന്റെ ആരോഗ്യത്തിന് വേണ്ടിയുള്ളതാണ് ഫിറ്റ്‌നെസ്. സിനിമയ്ക്ക് വേണ്ടി ശരീരത്തെ എങ്ങനെയും മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍', ഉണ്ണി മുകുന്ദന്‍ പറഞ്ഞു.സോഷ്യല്‍ മീഡിയകളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണവും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.'ഈ കാലത്ത് സോഷ്യല്‍മീഡിയകളോട് ബൈ പറഞ്ഞതാണ് മറ്റൊരു വിശേഷം. ആദ്യമൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ലോക്ക് ഡൗണ്‍ മാറിയെങ്കിലും ഒട്ടും സജീവമാകാത്തത് സിനിമാ മേഖലയാണ്. അതിനെ കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തകളും വിവാദങ്ങളും എന്നെ അസ്വസ്ഥപ്പെടുത്തുന്നതായി തോന്നി. അതുകൊണ്ടു തന്നെ വിവിധ മീഡിയകളിലുള്ള എന്റെ പേജുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു ടീമിനെ ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. അവരാണ് ഫോട്ടോകളൊക്കെ പോസ്റ്റു ചെയ്യുന്നത്. നെഗറ്റീവായുള്ള കാര്യങ്ങളില്‍ നിന്ന് മാറി എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ മുഴുകാനാണ് ഞാനാഗ്രഹിക്കുന്നത്.', ഉണ്ണി പറഞ്ഞു.


 

Latest News