Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡി കരുണാനിധിയെ കണ്ടു; രാഷ്ട്രീയം മണത്ത് നിരീക്ഷകര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിഎംകെ നേതാവ് കരുണാനിധിയെ ചെന്നൈയിലെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍.

ചെന്നൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിഎംകെ നേതാവ് കരുണാനിധിയെ ചെന്നൈയിലെ വസതിയില്‍ സന്ദര്‍ശിച്ചു. ആദ്യമായാണ് മോഡി കരുണാനിധിയെ കാണുന്നത്. രോഗം മൂലമുള്ള അവശതകളാല്‍ വീട്ടില്‍ വിശ്രമത്തിലാണ് കുരണാനിധി.
മക്കളായ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിനും രാജ്യസഭാ എംപി കനിമൊഴിയും ചേര്‍ന്ന് മോഡിയെ സ്വീകരിച്ചു. ഹ്രസ്വ സംഭാഷണത്തിനും ആരോഗ്യ അന്വേഷണങ്ങള്‍ക്കു ശേഷം മോഡിക്കു സമ്മാനമായി തമിഴ് ക്ലാസിക് രചനയായ തിരുക്കുറലിന്റെ താന്‍ എഴുതിയ വ്യാഖ്യാനം കുറലോവിയം കരുണാനിധി കൈമാറി. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ 75ാം വാര്‍ഷിക പതിപ്പിന്റെ ഒരു കോപ്പിയും നല്‍കി. കരുണാനിധിയെ ദല്‍ഹിയിലെ തന്റെ വസതിയിലേക്കും മോഡി ക്ഷണിച്ചിട്ടുണ്ട്.
തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്, പ്രതിരാധമന്ത്രി നിര്‍മല സീതാരാമന്‍, കപ്പല്‍ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിലിസൈ സൗന്ദരരാജന്‍ എന്നിവരും മോദിയെ അനുഗമിച്ചു.
തമിഴ് ദിനപത്രമായ ദിന തന്തിയുടെ 75ാം വാര്‍ഷികാഘോഷം ഉല്‍ഘാടനം ചെയ്യാന്‍ ചെന്നൈയിലെത്തിയതായിരുന്നു പ്രധാനമന്ത്രി. കനത്ത മഴ മൂലം തമിഴ്‌നാട്ടില്‍ പലയിടത്തുമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാക്കുമെന്ന് മോഡി അറിയിച്ചു.
മോഡിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്ന് ഡിഎംകെ വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും പ്രധാനമന്ത്രി സന്ദര്‍ശനത്തിനു തെരഞ്ഞെടുത്ത സമയം ശ്രദ്ധേയമാണ്. 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിധി പ്രഖ്യാപിക്കുന്ന ദിവസം നാളെ പ്രത്യേക തീരുമാനിക്കുമെന്ന് കരുതുന്നുണ്ട്. ഡിഎംകെയുടെ ഡി.രാജയും കനിമൊഴിയും ഉള്‍പ്പെടെയുള്ളവരോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസാവസാനം വിധി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഡിഎംകെ നേതാക്കള്‍ കുറ്റവിമുക്തരാക്കപ്പെടുകയാണെങ്കില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ-ബിജിപി സഖ്യത്തിനു വഴി തുറക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

 

Latest News