റിയാദ് - മൂന്നര വർഷമായി തുടരുന്ന ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഖത്തർ മാധ്യമങ്ങൾ തുരങ്കം വെക്കുകയാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് കുറ്റപ്പെടുത്തി. ഗൾഫ് പ്രതിസന്ധിക്ക് അന്ത്യമുണ്ടാക്കാൻ രാഷ്ട്രീയ അന്തരീക്ഷം ഉറ്റുനോക്കുന്നു. എന്നാൽ പ്രതസന്ധിക്ക് പരിഹാരം കാണുന്നതിന് കരാറുണ്ടാക്കാനുള്ള ഏതു ശ്രമങ്ങൾക്കും തുരങ്കം വെക്കൻ ഖത്തർ മാധ്യമങ്ങൾ പിടിവാശി കാണിക്കുകയാണ്. ഖത്തർ പ്രതിസന്ധിക്ക് അന്ത്യമുണ്ടാക്കാൻ ഗൾഫ് രാജ്യങ്ങളിൽ രാഷ്ട്രീയ, സാമൂഹിക മേഖലകൾ ആഗ്രഹിക്കുന്നു. മേഖലക്ക് മൊത്തത്തിൽ ഗുണകരമായി ഭവിക്കുന്ന വകുപ്പുകൾ അടങ്ങിയ കരാറുണ്ടാക്കാനും ഇത്തരമൊരു കരാർ ഖത്തർ പാലിക്കുന്നത് ഉറപ്പുവരുത്താനും ശ്രമം തുടരുകയാണ്. എന്നാൽ ഈ ദിശയിലുള്ള ഏതൊരു കരാറിനും തുരങ്കം വെക്കാൻ ഖത്തർ മാധ്യമങ്ങൾ പിടിവാശി കാണിക്കുകയാണ്. വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള വിചിത്രമായ പ്രതിഭാസമാണിതെന്നും അൻവർ ഗർഗാശ് പറഞ്ഞു.






