കുവൈത്ത് സിറ്റി- സൗദിക്കും ഒമാനും പുറമെ കുവൈത്തും അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. രാജ്യത്തെ കര,വ്യോ അതിർത്തികളും അടച്ചിടും. ജനുവരി ഒന്ന് വരെ രാജ്യാതിർത്തികൾ അടച്ചു. രാജ്യാന്തര കൊമേഴ്‌സ്യൽ വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തതായി ഗവൺമെന്റ് ഓഫീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി 11 മണി മുതൽ രാജ്യത്തെ കര,വ്യോമ അതിർത്തികൾ അടച്ചിടും. വിമാന സർവീസുകൾ നിർത്തലാക്കും. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തി യുകെയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും വിലക്ക് ഏർപ്പെടുത്തിയതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു.






