അൽബാഹ - അൽബാഹ കിംഗ് ഫഹദ് ചുരം റോഡിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഞായറാഴ്ച രാത്രി 10.56 ന് ആണ് അപകടത്തെ കുറിച്ച് അൽബാഹ റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് അൽബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അൽസഹ്റാനി പറഞ്ഞു. അപകടത്തിൽ നിശ്ശേഷം തകർന്ന ലോറി വെട്ടിപ്പൊളിച്ചാണ് സിവിൽ ഡിഫൻസ് അധികൃതർ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്.