ജിദ്ദയിൽ റോഡ് അടച്ച് യുവതികൾ തമ്മിൽ ഏറ്റുമുട്ടൽ

ജിദ്ദ - നഗരത്തിലെ മെയിൻ റോഡിൽ യുവതികൾ തമ്മിൽ ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം രാത്രി തങ്ങളുടെ കാറുകൾ ഉപയോഗിച്ച് റോഡ് അടച്ചാണ് യുവതികൾ പരസ്പരം ഏറ്റുമുട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് മറ്റൊരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സൈഡ് കൊടുക്കാത്തതുമായും മാർഗതടസ്സം സൃഷ്ടിച്ചതുമായും ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് കരുതുന്നത്.
 

Latest News