മസ്കത്ത് -സൗദി അറേബ്യക്കു പിന്നാലെ ഒമാനും ഒരാഴ്ചത്തേക്ക് കര,വ്യോമ അതിർത്തികൾ അടച്ചു.
വിമാന സർവീസുകൾക്കുള്ള വിലക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യു.കെയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് വൈറസിന്‍റെ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടി.
കോവിഡ് വാക്സിന്‍റെ ആദ്യ ബാച്ച് ഡിസംബർ 30ന് ഒമാനിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി വിഭാഗം മേധാവി ബദർ ബിന്‍ സെയ്ത് അല്‍ റവാഹി പറഞ്ഞു.