നീംറാണ- പരീക്ഷയില്‍ മാര്‍ക്ക് ലഭിക്കാന്‍ വിദ്യാര്‍ഥിനികളോട് സെക്‌സ് ആവശ്യപ്പെട്ട അധ്യാപകന്‍ അറസ്റ്റില്‍.
രാജസ്ഥാനിലെ നീംറാണയിലാണ് 45 കാരനായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായത്.
ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും മാര്‍ക്ക് കിട്ടാന്‍ ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായും നിരവധി വിദ്യാര്‍ഥിനികള്‍ പരാതി നല്‍കുകയായിരുന്നു.
പരീക്ഷയില്‍ തോല്‍പിക്കുമെന്ന് വിദ്യാര്‍ഥിനികളെ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പോസ്‌കോ ചുമത്തി അറസ്റ്റ് ചെയ്ത അധ്യാപകനെ കോടതി ജനുവരി രണ്ട് വരെ റിമാന്‍ഡ് ചെയ്തു.






