ലാബില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

കൊച്ചി- അങ്കമാലിയില്‍ പെണ്‍കുട്ടിയെ സ്വകാര്യ ലാബിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ മുന്‍കാമുകനായ യുവാവ് അറസ്റ്റില്‍. അങ്കമാലി മേക്കാട് കൂരന്‍ വീട്ടില്‍ ബേസില്‍ ബാബുവിനെ(19)യാണ് അങ്കമാലി പോലീസ് പിടികൂടിയത്.

ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന 19കാരിക്ക് നേരേ  കഴിഞ്ഞ ദിവസമാണ് അതിക്രമമുണ്ടായത്. ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവ് ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍ യുവാവ് പിന്നീട് അമ്മയുടെ ഫോണില്‍നിന്ന് പെണ്‍കുട്ടിയെ വിളിക്കാന്‍ തുടങ്ങി.

ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വൈകിട്ട് തിരക്കില്ലാത്ത സമയത്ത് പെണ്‍കുട്ടി ജോലിചെയ്യുന്ന സ്വകാര്യ ലാബിലെത്തിയ പ്രതി ലാബിനുള്ളില്‍ അതിക്രമിച്ചുകയറി മുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ അതിക്രമിക്കുകയായിരുന്നു.

 

Latest News