ഗുജറാത്തില്‍ ലോകത്തെ ഏറ്റവും വലിയ മൃഗശാല വരുന്നു 

അഹമ്മദാബാദ്- ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കാന്‍ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രുപ്പ്. ലോകത്ത് ആകാമാനമുള്ള നൂറോളം പക്ഷികളും മൃഗങ്ങളുമാണ് ഇവിടെ ഉണ്ടാവുക. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയാണു മൃഗശാല നടത്തുക. ജാംനഗര്‍ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണു മൃഗശാല ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കുമെന്നും കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യുട്ടീവ് പറഞ്ഞു. ഗ്രീന്‍സ് സുവോളജിക്കല്‍, റസ്‌ക്യു ആന്‍ഡ് റിഹാബിലിറ്റേഷന്‍ കിങ്ഡം എന്നാകും പദ്ധതിയുടെ പേര്.

Latest News