റിയാദ്- പബ്ലിക് പ്രോസിക്യൂഷനിൽ 318 അംഗങ്ങൾക്ക് വിവിധ റാങ്കുകളിൽ സ്ഥാനക്കയറ്റം നൽകി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിറക്കി.
പബ്ലിക് പ്രോസിക്യൂഷന് രാജാവ് നൽകുന്ന നിസ്സീമമായ പിന്തുണയാണ് രാജവിജ്ഞാപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അറ്റോർണി ജനറൽ ശൈഖ് സൗദ് ബിൻ അബ്ദുല്ല അൽമുഅ്ജബ് വ്യക്തമാക്കി. അംഗങ്ങൾക്ക് ആത്മാർഥതയോടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിന് ഉത്തരവ് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സുസ്ഥിരത, അഭിവൃദ്ധി എന്നിവ വിവേകപൂർണമായ നേതൃഗുണത്തോടെ ഏറ്റെടുക്കണമെന്നും അറ്റോർണി ജനറൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.