മസ്‌കത്ത്- ഒമാനില്‍ 10 ദിവസത്തെ സൗജന്യ സന്ദര്‍ശക വിസ യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിര താമസക്കാര്‍ക്കോ വീസയുള്ളവര്‍ക്കോ മാത്രമാണ് ലഭിക്കുകയെന്ന് സിവില്‍ വ്യോമയാന അധികൃതര്‍ വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളില്‍ തൊഴില്‍, ടൂറിസ്റ്റ് വിസയുള്ളരാണെങ്കില്‍ 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രവേശനാനുമതി ലഭിക്കും.
ഇന്ത്യ, അസര്‍ബൈജാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ബെലാറസ്, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, കസഖ്സ്ഥാന്‍, മെക്‌സിക്കോ, ക്യൂബ, വിയറ്റ്‌നാം ഭൂട്ടാന്‍ തുടങ്ങിയവയാണ് നിയന്ത്രണം ബാധകമായ രാജ്യങ്ങള്‍. ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ സന്ദര്‍ശക വിസ അനുവദിക്കുന്നതായി ഒന്‍പതിനാണ് ഒമാന്‍ പ്രഖ്യാപിച്ചത്. ഇക്കാര്യങ്ങള്‍ അന്നു വ്യക്തമാക്കിയിരുന്നില്ല.