അബുദാബി- യു.എ.ഇയില്‍ 1,254 പേര്‍ക്കുകൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെകോവിഡ്19 ബാധിതരുടെ എണ്ണം 1,92,404 ആയി. 4 പേര്‍കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ മരണസംഖ്യ 634 ആയി.
രോഗം ഭേദമായവരുടെ എണ്ണം ആകെ 1,68,129 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ ഉള്ളത് 23,641 പേര്‍.
144,602 കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധന 18.95 ദശലക്ഷത്തോളമായി.