ഗൊരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും പിഞ്ചു കുട്ടികളുടെ കൂട്ടമരണം; 48 മണിക്കൂറിനിടെ 30 മരണം

ലഖ്‌നൗ- ഉത്തര്‍ പ്രദേശ് സര്‍ക്കാരിനേയും മുഖ്യമന്ത്രി ആദിത്യനാഥിനേയും വെട്ടിലാക്കി മൂന്ന് മാസങ്ങള്‍ക്കു ശേഷം വീണ്ടും കുട്ടികളുടെ കൂട്ടമരണം. ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ 30 കുട്ടികളാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരിച്ചത്. ഇവരില്‍ 15 കുട്ടികളും ഒരു മാസത്തില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. ആറു കുട്ടികള്‍ മരിച്ചത് മസ്തിഷ്‌കവീക്കത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികളുടെ മരണം വിവിധ കാരണങ്ങളാലാണെന്നും കഴിഞ്ഞ തവണത്തെ പോലെ ഓക്‌സിജന്‍ ലഭിക്കാത്തതു കൊണ്ടല്ലെന്നും ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോക്ടര്‍ ഡി.കെ ശ്രീവാസ്തവ പറഞ്ഞു.

മൂന്നു മാസം മുമ്പ് ഓക്‌സിജന്‍ ലഭിക്കാതെ 70-ലേറെ കുട്ടികള്‍ അഞ്ചു ദിവസത്തിനിടെ ഇവിടെ മരിച്ചത്  ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ തട്ടകവും ലോക്‌സഭയില്‍ വര്‍ഷങ്ങളായി അദ്ദേഹം പ്രതിനിധീകരിച്ച മണ്ഡലവുമാണിത്.  

Latest News