തിരുവന്തപുരം- കെ. സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നെഴുതിയ കൂറ്റൻ ഫ്ളക്സ് തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ ഉയർന്നു. 'ഇനിയുമൊരു പരീക്ഷണത്തിന് സമയമില്ല, കെ.സുധാകരനെ വിളിക്കൂ,കോൺഗ്രസിനെ രക്ഷിക്കൂ,' എന്നെഴുതിയ ഫ്ളക്സാണ് കെ.പി.സി.സി ഓഫീസിന് മുന്നിൽ ഉയർന്നത്. കോൺഗ്രസിന് ഊർജം പകരാൻ ഊർജ്ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കോൺഗ്രസ് പ്രസിഡന്റ് ആക്കണമെന്ന് ഫ്ളക്സിൽ എഴുതിയിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും ചിഹ്നവും ഫഌ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച യു.ഡി.എഫ് നേതൃ യോഗം ചേരാനിരിക്കുന്നതിനിടെയാണ് കെ.സുധാകരനെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബോര്‍ഡ് ഉയർന്നത്. കേരളത്തിൽ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നുമായിരുന്നു സുധാകരന്റെ വിമർശനം.