ദിലീപിന്റെ ജീവിതം സിനിമയാകുന്നു

കൊച്ചി- നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനുണ്ടായ ദുരനുഭവങ്ങള്‍ സിനിമയായി എത്തുന്നു. തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകന്‍ വൈശാഖും ചേര്‍ന്ന് നിര്‍മിക്കുന്ന ഇര എന്ന ചിത്രമാണ് ദിലീപ് പ്രതിയായ കേസിന്റെ പിന്നാമ്പുറക്കഥകളുമായി എത്തുന്നത്. ഉണ്ണി മുകുന്ദനും സുരേഷ് ഗോപിയുടെ പുത്രന്‍ ഗോകുല്‍ സുരേഷുമാണ് മുഖ്യ വേഷങ്ങളില്‍. താടി നീട്ടിവളര്‍ത്തി ജയിലില്‍ നിന്ന് പുറത്തേക്ക് വരുന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്റര്‍ പുറത്തു വന്നതോടെയാണ് ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് സൂചന ലഭിച്ചത്.  ഗോകുല്‍ സുരേഷ് നാദിര്‍ഷയുടെ റോളിലായിരിക്കുമെന്നാണ് സൂചന. വൈശാഖിന്റെ അസോസിയേറ്റായിരുന്ന സൈജു എസ് ആണ് സംവിധായകന്‍. നിരവധി പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ അരങ്ങിലും അണിയറയിലുമുണ്ട്. അതേസമയം ചിത്രം ദിലീപിന്റെ അനുഭവമാണ് പറയുന്നതെന്ന വാര്‍ത്തകളോട് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചില്ല.

 

Latest News