കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ ജനുവരി മുതല്‍

കുവൈത്ത് സിറ്റി- കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും നേരിട്ടുള്ള വിമാനങ്ങള്‍ 2021 ജനുവരി മുതല്‍. 34 “നിരോധിത” രാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളില്‍ നിന്നും സര്‍വീസ് ആരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത മാസം നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള അനുമതിക്കായി  ആരോഗ്യ അധികൃതര്‍ വരുംദിവസങ്ങളില്‍ കുവൈത്തിലെത്തിയ ശേഷമുള്ള ക്വാറന്റൈന്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആരോഗ്യ അനുമതി വാക്‌സിനുകളുടെ വരവിനെ അടിസ്ഥാനമാക്കിയല്ലെന്ന് അധികൃതര്‍ വിശദീകരിച്ചു.

 

Latest News