കുവൈത്തിന് അത്യാധുനിക സൈനിക ഹെലികോപ്റ്ററുകള്‍

കുവൈത്ത് സിറ്റി- ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസ് ഗ്രൂപ്പുമായി 30 കാറക്കല്‍ ഹെലികോപ്ടര്‍ വാങ്ങുന്നതിന് ഒപ്പിട്ട കരാര്‍ പ്രകാരം രണ്ടെണ്ണം കുവൈത്തില്‍ എത്തി. അത്യാധുനിക സൈനിക ഹെലികോപ്ടറുകള്‍ക്കായി
കുവൈത്ത് 1.7 ബില്യണ്‍ യൂറോ മുതല്‍ മുടക്കി. കുവൈത്ത് സൈനിക മേധാവി ജനറല്‍ ഖാലിദ് സാലിഹ് അല്‍സബാഹിന്റെ നേതൃത്വത്തിലാണ് അലി അല്‍ സാലിം എയര്‍ബെയ്‌സില്‍ ഹെലികോപ്ടറുകള്‍ സ്വീകരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഭരണാധികാരികള്‍ ഉള്‍പ്പെടെ വിശിഷ്ട വ്യക്തികള്‍ക്ക് ഗതാഗത സേവനം നല്‍കുന്നതിനും അത്യാഹിതങ്ങളില്‍ തിരച്ചില്‍, ഒഴിപ്പിക്കല്‍ തുടങ്ങി അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമാണ്  ഈ ഹെലികോപ്ടര്‍ ഉപയോഗപ്പെടുത്തുകയെന്ന് സൈനിക വൃത്തങ്ങള്‍ ട്വീറ്റ് ചെയ്തു.കരാറില്‍ ശേഷിക്കുന്ന 28 എണ്ണം അടുത്തവര്‍ഷം കുവൈത്തിന് കൈമാറുമെന്ന് എയര്‍ബസ് ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

 

 

Latest News