ഇസ്രായില്‍ കരാര്‍ സമാധാനമുണ്ടാക്കിയെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി

ദുബായ്- ഇസ്രായിലും യു.എ.ഇയും നയതന്ത്രബന്ധം സാധ്യമാക്കിയ എബ്രഹാം ഉടമ്പടി മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരുന്നതിന് വഴി തുറന്നതായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ്.  സെപ്റ്റംബര്‍ 15ന് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് യു.എ.ഇയും ബഹ്‌റൈനും ഇസ്രായിലുമായി പൂര്‍ണമായ തോതില്‍ ഉഭയകക്ഷി ബന്ധം സ്ഥാപിക്കാന്‍ കരാര്‍ ഒപ്പിട്ടത്.
അബ്രഹാം ഉടമ്പടി മേഖലയില്‍ സമാധാനം പുലരാനുള്ള സാധ്യതകള്‍ തുറന്നു- ഡോ. ഗര്‍ഗാഷ് ട്വീറ്റ് ചെയ്തു. ഫലസ്തീന്‍- ഇസ്രായില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ 2002ല്‍ ബെയ്‌റൂത്തില്‍ സമ്മേളിച്ച അറബ് ലീഗ് മുന്നോട്ടുവെച്ച സ്വതന്ത്ര ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള ദ്വിരാഷ്ട്ര രൂപീകരണം എന്ന ആശയം സാക്ഷാത്കരിക്കാനും കരാര്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

Latest News