ഉത്തരേന്ത്യയെ  വിറപ്പിച്ച്  അതിശൈത്യം

ന്യൂദല്‍ഹി-ദല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം മൂലം ജനങ്ങള്‍ വലയുകയാണ്.  ശീതക്കാറ്റ് രണ്ട് ദിവസം കൂടി നീളുമെന്നാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  നല്‍കുന്ന മുന്നറിയിപ്പ്.  ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ മഞ്ഞു വീഴ്ച മൂലമാണ്  തലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും   ശീതക്കാറ്റ്  വീശുന്നത്.  3.5 ഡിഗ്രിയാണ്  ദല്‍ഹിയില്‍  രേഖപ്പെടുത്തിയ  ഏറ്റവും കുറഞ്ഞ  താപനില.   ദല്‍ഹി, ഹരിയാന, പഞ്ചാബ്,  രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ  സംസ്ഥാനങ്ങള്‍ ഇത്തവണ  റെക്കോര്‍ഡ് തണുപ്പ്  ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.  അടുത്ത രണ്ടു ദിവസം താപനില വീണ്ടും താഴുമെന്നാണ്  മുന്നറിയിപ്പ്.  

Latest News