തിരൂരങ്ങാടി റീപോളിംഗ്: യു.ഡി.എഫിന് ജയം

തിരൂരങ്ങാടി-വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെണ്ണാൻ കഴിയാതെ വന്ന തിരൂരങ്ങാടി നഗരസഭ ഡിവിഷനിൽ നടന്ന റീപോളിംഗിൽ യു.ഡി.എഫിന് ജയം. 34-ാം ഡിവിഷനിൽ നടന്ന റീപോളിംഗിൽ മുസ്്‌ലിം ലീഗിലെ ജാഫർ കുന്നത്തേരി 
99 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ജാഫറിന് 378 വോട്ടുകൾ ലഭിച്ചു. എതിർസ്ഥാനാർഥി ഇടതു സ്വതന്ത്രൻ  അബ്ദുറഷീദ് തച്ചറപടിക്കലിന്  279 വോട്ടും ബി.ജെ.പിയിലെ രവീന്ദ്രന് ഒമ്പത് വോട്ടും ലഭിച്ചു. ഇന്ന്(വെള്ളി) രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയായിരുന്നു റീപോളിംഗ്. തുടർന്ന് രാത്രി എട്ടരക്ക് വോട്ടെണ്ണൽ പൂർത്തിയായി. ഇക്കഴിഞ്ഞ 16 ന് തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്‌കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകിയിരുന്നു. ഉദ്യോഗസ്ഥർ ഏറെ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് റീ പോളിംഗ് നടത്തേണ്ടി വന്നത്.

Latest News