കൂട്ടുകാര്‍ക്ക് ഞാനൊരു ട്യൂബ് ലൈറ്റ് - സായ് പല്ലവി

കൊച്ചി- പ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന  താരമാണ് സായ് പല്ലവി. സമൂഹമാധ്യമങ്ങളില്‍ അധികം സജീവമല്ലെങ്കിലും സായ് പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും  വൈറലാകാറുണ്ട്. ഇപ്പോഴിതാ സായ് പങ്കുവെച്ച പഴയകാല ഓര്‍മ്മകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
'ട്യൂബ് ലൈറ്റ്' എന്ന് ആളുകള്‍ തന്നെ വിളിക്കാറുണ്ടെന്നും അതിന് കാരണം പലപ്പോഴും തമാശകള്‍ കേട്ടാലും തനിക്ക് പെട്ടെന്ന് മനസ്സിലാവാത്തത് ആണെന്നും സായ് പല്ലവി പറയുന്നു. 'പ്രത്യേകിച്ചും, ഡബ്ബിള്‍ മീനിംഗ് ജോക്കുകളൊന്നും എനിക്ക് പെട്ടെന്ന് പിടികിട്ടില്ല. ആരെങ്കിലും പറഞ്ഞു തരണം.' അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞു.നെറ്റ് ഫഌക്‌സിന്റെ പുതിയ ആന്തോളജി ചിത്രം 'പാവ കഥൈകളു'ടെ റിലീസ് കാത്തിരിക്കുകയാണ് സായ് പല്ലവി ഇപ്പോള്‍. 'പാവ കഥൈകളില്‍' വെട്രിമാരന്‍ സംവിധാനം ചെയ്ത 'ഊര്‍ ഇരവ്' എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്.

Latest News