അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; ആദ്യം തന്നെ വാക്‌സിന്‍ സ്വീകരിച്ചത് ആശങ്കയകറ്റാനെന്ന് സൗദി ആരോഗ്യ മന്ത്രി

റിയാദ് - കൊറോണ വാക്‌സിന്‍ തീര്‍ത്തും സുരക്ഷിതമാണെന്നും ഇതേ കുറിച്ച് ഒരുവിധ ആശങ്കയും വേണ്ടെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.

വ്യത്യസ്ത വാക്‌സിനുകളെ കുറിച്ച് ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ശരിയല്ല. കൊറോണ വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്നും മറ്റു പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്നുമുള്ള നിലക്ക് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.

വാക്‌സിനുകളെ കുറിച്ച് ചിലര്‍ ചിരിവരുത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇവയൊന്നും ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടതല്ല. ചിലയാളുകളുടെ വാക്കുകളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ മാത്രമാണിവ. ശാസ്ത്രീയ പഠനങ്ങളുമായി ഇവക്ക് ബന്ധമില്ല. ആളുകള്‍ക്ക് കൂടുതല്‍ മനഃസമാധാനം നല്‍കാന്‍ ശ്രമിച്ചാണ് ആദ്യമായി പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ താന്‍ ആഗ്രഹിച്ചത്. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കൊറോണ വാക്‌സിനെ കുറിച്ച മനഃസമാധാനം തനിക്കുണ്ടായത്. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് കൊറോണ വാക്‌സിനെ കുറിച്ച് സൗദി ശാസ്ത്രജ്ഞരും വിദഗ്ധരും പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

 

Latest News