പാലക്കാട്- നഗരസഭ ഓഫീസിന് മുന്നിൽ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ ബി.ജെ.പി നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സ്ഥാനത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദേശീയ പതാക തൂക്കി. പോലീസ് എത്തിയാണ് പ്രവർത്തകരെ നീക്കിയത്. ഇത് ആർ.എസ്.എസ് കാര്യാലയമല്ല, നഗരസഭയാണ്. ഇത് ഗുജറാത്തല്ല കേരളമാണ് എന്നെഴുതിയ ഫ്ളക്സ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭ ഓഫീസിന് മുന്നിൽനിന്ന് മുദ്രാവാക്യം വിളിച്ചുപ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെയാണ് ബി.ജെ.പി പ്രവർത്തകർ നഗരസഭ കാര്യാലയത്തിന് മുന്നിൽ ജയ് ശ്രീ റാം എന്നെഴുതിയ ഫ്ളക്സ് ഉയർത്തിയത്.