Sorry, you need to enable JavaScript to visit this website.

വിവാഹ വാഗ്ദാനം നല്‍കിയുള്ള എല്ലാ ബന്ധവും ബലാത്സംഗമല്ലെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി- വിവാഹ വാഗ്ദാനം നല്‍കി ദീര്‍ഘകാലം പീഡിപ്പിച്ചുവെന്ന പരാതികള്‍ ബലത്സംഗമായി കാണാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. അപൂര്‍വം കേസുകളില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നത് മാത്രമേ കുറ്റമായി കണക്കാക്കാനാകൂ. ദീര്‍ഘകാലം ബന്ധം തുടരുന്നത് ഒരിക്കലും ഇതില്‍ ഉള്‍പ്പെടുത്താനാവില്ല.

ബലാത്സംഗക്കേസില്‍ പ്രതിയെ വെറുതെ വിട്ട കേസില്‍ യുവതി നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ലൈംഗിക ബന്ധം ദീര്‍ഘകാലം തുടരുന്നത് സമ്മതത്തോടെയല്ലെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിയെ വെറുതെ വിട്ട വിചാരണ കോടതിയുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചു.
ചില കേസുകളില്‍ വിവാഹ വാഗ്ദാനം നല്‍കിയതിനുശേഷം ആളുകള്‍ സെക്‌സിനു സമ്മതിച്ചേക്കാം. എന്നാല്‍ ഇത് ദീര്‍ഘകാലം അടുത്ത ബന്ധം തുടരുന്ന കേസുകളില്‍ ബാധകമാക്കാനാവില്ലെന്ന് ജസ്റ്റിസ് വിഭു ഭക്രു പറഞ്ഞു.

 

Latest News