മുംബൈ- ജോധ അകബറില്‍ വേഷമിട്ട ടി.വി താരം രവി ഭാട്യ ഇന്തോനേഷ്യക്കാരിയായ ഭാര്യയെ ഒഴിവാക്കി.
മൂന്ന് വര്‍ഷം നീണ്ട ദാമ്പത്യത്തിനുശേഷമാണ് ഇന്തോനേഷ്യന്‍ എയര്‍ഹോസ്റ്റസായ ഭാരയുമായുള്ള വിവാഹ മോചനം നടന്‍ സ്ഥിരീകരിച്ചത്.
വിവാഹിതരാകുമ്പോള്‍ അവള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് നടന്‍ അവകാശപ്പെടുന്നു. വിവാഹം വലിയ തീരുമാനമാണെന്നും സാംസ്‌കാരിക വ്യത്യാസങ്ങളും വിവാഹ മോചനത്തിന് കാരണമാണെന്നും നടന്‍ പറഞ്ഞു.