ന്യൂദല്‍ഹി- രാജ്യത്ത് 24,010 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധ 99,56,558 ആയി വര്‍ധിച്ചു. പുതുതായി 335 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 1,44,451 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 3,22,366 പേരാണ് ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 33,291 പേരെ കൂടി ഡിസ്ചാര്‍ജ് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 94,89,740 ആയി വര്‍ധിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.






