അലാസ്‌ക-അമേരിക്കയിലെ അലാസ്‌കയില്‍ ഫൈസര്‍ കോവിഡ് വാക്‌സിന്‍ കുത്തിവെച്ച ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ഗുരുതര അലര്‍ജി റിയാക്ഷനുണ്ടായതായി റിപ്പോര്‍ട്ട്.
പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടയാളുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചൊവ്വാഴ്ചയാണ് അലര്‍ജി ഉണ്ടായതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ആരോഗ്യ നില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അലര്‍ജി സ്ഥിരീകരിച്ച വ്യക്തിക്ക് നേരത്തെ അലര്‍ജി പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നു വ്യക്തമല്ല.
റിപ്പോര്‍ട്ടിനോട് ഫൈസര്‍ കമ്പനിയുടെ പ്രതികരണം അറിവായിട്ടില്ല.
വാക്‌സിനില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഘടകം അലര്‍ജിയുണ്ടാക്കുകയില്ലെന്ന് ഡോക്ടര്‍മാരെ സമീപിച്ച് അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ ഉറപ്പുവരുത്തണമെന്ന് യു.എസ് ഫുഡ് ആന്റ് ഡ്രസ് അഡ്മനിസ്‌ട്രേഷന്‍ നിര്‍ദേശിച്ചു.
ആദ്യം മരുന്ന് വിതരണം ആരംഭിച്ച ബ്രട്ടിനും അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി ഗുരുതരമായതോടെ ആയിരുന്നു ഇത്. നേരത്തെ അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ള രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ സ്വീകരിച്ച ശേഷമായത് ഗുരുതരമായത്.






