ഗോപാലകൃഷ്ണനും എസ്. സുരേഷും തോറ്റു, ബി.ജെ.പിക്ക് ആഘാതം

തിരുവനന്തപുരം- സംസ്ഥാന നേതാക്കളായ ബി. ഗോപാലകൃഷ്ണന്‍, എസ്. സുരേഷ് എന്നിവരുടെ പരാജയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഇരട്ട ആഘാതമായി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് തോല്‍വി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഭഗത് റൂഫസിനോട് രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് സുരേഷ് പരാജയപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്. ഉദയകുമാര്‍ മൂന്നാം സ്ഥാനത്തായി.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായിരുന്നു വെങ്ങാനൂര്‍ ഡിവിഷനിലേത്. 2010ലും സുരേഷ് ഇവിടെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.  
തൃശൂര്‍ കോര്‍പറേഷനിലേക്കുള്ള മത്സരത്തിലാണ് ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ മേയറാകാമെന്നായിരുന്നു മോഹം.
മറ്റൊരു സംസ്ഥാന നേതാവ് വി.വി രാജേഷ് തിരുവനന്തപുരം കോര്‍പറേഷനില്‍ വിജയിച്ചത് ബി.ജെ.പിക്ക് നേരിയ ആശ്വാസമായി.

 

Latest News