ദോഹ- ഇന്ത്യയില്‍നിന്ന ഉള്ളി എത്താതായതോടെ ദോഹയിലെ വിപണിയില്‍ ചെറിയ ഉള്ളിയുടെ ക്ഷാമം രൂക്ഷമായി. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍നിന്നാണ് ഖത്തറിലേക്ക് ചെറിയ ഉള്ളി എത്തിയിരുന്നത്. ശ്രീലങ്കയുടെ ചെറിയ ഉള്ളിയാണ് ഇപ്പോള്‍ കാര്യമായി ഉള്ളത്.
പ്രതിദിനം 1,500 കിലോയിലധികം ചെറിയ ഉള്ളിയുടെ ആവശ്യമുണ്ടെങ്കിലും പകുതിപോലും വിപണിയിലെത്തിക്കാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ചെറിയ അളവില്‍ വല്ലപ്പോഴും മാത്രമാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ശ്രീലങ്കന്‍ ഉള്ളിയും പ്രത്യക്ഷപ്പെടുന്നത്.
ഏകദേശം 15.75 മുതല്‍ 22 റിയാല്‍ വരെയാണ് (ഏകദേശം 315435 ഇന്ത്യന്‍ രൂപ) ഒരു ിലോ ശ്രീലങ്കന്‍ ചെറിയ ഉള്ളിയുടെ വിപണി വില. തായ്‌ലന്‍ഡില്‍ നിന്നുള്ള ചെറിയ ഉള്ളിയും വിപണിയിലുണ്ട്. പക്ഷേ വില 28 റിയാലോളം (ഏകദേശം 560 രൂപ) വരും.
തുര്‍ക്കി, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സവാളയാണ് പ്രവാസികളുടെ മുഖ്യ ആശ്രയം.