ബ്ലെസിയും മോഹന്‍ലാലും  വീണ്ടും  ഒന്നിക്കുന്നു

കൊച്ചി-പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമായ ആടുജീവിതത്തിന് ശേഷം സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുമെന്നു റിപ്പോര്‍ട്ട്. ചിത്രത്തെ കുറിച്ച്? നിര്‍മാതാവ് രാജു മല്ലിയത്താണ് സൂചന നല്‍കിയിരിക്കുന്നത്. ഒരു  അഭിമുഖത്തില്‍ അദ്ദേഹമാണ്? ഇത് വെളിപ്പെടുത്തിയത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാലും ബ്ലെസിയും ഒരുമിക്കുമ്പോള്‍ മുന്‍ചിത്രങ്ങള്‍ പോലെ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങളാണ് ബ്ലെസി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തു വന്നത്

Latest News