തിരുവനന്തപുരം- ബി.ജെ.പി അഭിമാനപോരാട്ടമായി കണ്ടിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ ബി.ജെ.പിയെ എൽ.ഡി.എഫ് തടഞ്ഞു. 52 സീറ്റുമായി എൽ.ഡി.എഫ് അധികാരത്തിലേക്ക് നീങ്ങുകയാണ്. അതേസമയം, ഇവിടെ കോൺഗ്രസിനും കനത്ത തിരിച്ചടി നേരിട്ടു. ആകെ 8 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്.






